അടുത്തായി മാധ്യമങ്ങള്‍ പടച്ചു വിട്ട ഒരു വ്യാജ ഭീകരവാദത്തിന്റെ കഥയെ ചുറ്റിപറ്റി നടത്തിയ അന്വേഷണമാണ് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.
സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ സ്ഥിരമായി നടത്താറുള്ള സ്റ്റിംഗ് ഓപ്പറേഷന്‍ പോലെ, മാധ്യമങ്ങളുടെ കള്ളികള്‍ പുറത്തു കൊണ്ടുവരാന്‍ നടത്തിയ മലയാളത്തിലെ ആദ്യത്തെ ഒരു പരിശ്രമം ആയിരിക്കും ഇത്.
മറുനാടന്‍ മലയാളി, കേരളകൗമുദി, മനോരമ, കൗമുദി ലേഖകന്‍ ആയ എം.എച്ച് വിഷ്ണു എന്നിവരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്‍റെ റിക്കൊര്‍ഡിങ്ങുകള്‍ ആണ് ഇതിലുള്ളത്.
ഇതില്‍ മഹത്തായ അതീവ രഹസ്യമായ വെളിപ്പെടുത്തലുകള്‍ ഒന്നുമില്ല, പക്ഷെ പലരുടെയും ജീവന്‍ വരെ നശിപ്പിച്ച ഇത്തരം വ്യാജ കഥകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ മെനയുന്നത് എന്നും, എത്ര ലാഘവത്തോടെയാണ് അവര്‍ അതിനെ കൈകാര്യം ചെയ്യുന്നത് എന്നും നിങ്ങള്‍ക്ക് വ്യക്തമായും മനസ്സിലാക്കാം.
മറുനാടന്‍ മലയാളി, അവര്‍ വാര്‍ത്ത എടുത്ത കൗമുദിയുടെ തലയില്‍ ചാര്‍ത്തി. ലവ് ജിഹാദ് ഉണ്ടാക്കി വിട്ട അതെ ആള്‍ തന്നെയാണ് ഈ വാര്‍ത്തയുടെയും പിന്നില്‍ എന്നും പറഞ്ഞു.
+
കൗമുദിക്കാര്‍ അന്വേഷിച്ച വേണ്ട പോലെ തിരുത്ത് കൊടുത്തോളാം എന്ന മട്ടില്‍ കാര്യം ഒതുക്കാന്‍ ശ്രമിച്ചു, അവര്‍ ലവ് ജിഹാദ് ഒക്കെ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്നതാണ് രസകരം ! ലവ് ജിഹാദിന് അവര്‍ ഇന്ന് വരെ ഒരു തിരുത്തും കൊടുത്തിട്ടില്ല.
+
ഈ വ്യാജ വാര്‍ത്ത എഴുതിയ കൌമുദി ലേഖകന്‍ എം.എച്ച് വിഷ്ണുവിനു പറയാനുള്ളത് നിങ്ങള്‍ തന്നെ കേട്ട് തീരുമാനിക്കുക. അദ്ദേഹത്തിന് യാതൊരു കുട്ടബോധവുമില്ല, ഇതിനൊക്കെ നിങ്ങളെന്തിനാ ഇത്ര പ്രശ്നമുണ്ടാക്കുന്നത് എന്നാണു മൂപ്പര്‍ക്ക് അറിയേണ്ടത് ! ലവ് ജിഹാദ് എന്ന കള്ളകഥ ഉണ്ടാക്കിയ ആഴമുള്ള മുറിവുകള്‍ ഇപ്പോഴും ഉണങ്ങാതെ സമൂഹത്തില്‍ എരിഞ്ഞു കൊണ്ടിരിക്കുന്നത് അത് ഉണ്ടാക്കിവിട്ടത് തന്നെ ഒരു പ്രശ്നമേ അല്ലാത്തവര്‍ക്ക് എന്ത് സാമൂഹിക പ്രതിബദ്ധത !!
ഇതില്‍ ആ എം എച്ച് വിഷ്ണു പറഞ്ഞതില്‍ ഒരു വലിയ പോയിന്റ് ഉണ്ട് .
"ഇതില്‍ ഡീഫാമെഷന്‍ ഉള്ളതായി പരാതി ഉണ്ടെങ്കില്‍ കോര്‍ട്ട് അല്ലെങ്കില്‍ പോലീസ് വഴി വരട്ടെ എന്ന് "
കോര്‍ട്ടില്‍ ഈ കേസ് ആ ബിനു വര്‍ഗ്ഗീസ് ഉന്നയിച്ചാല്‍ മാത്രമേ നില നില്‍ക്കൂ ...
അല്ലാതെ വേറെ ആര് കേസ് കൊടുത്താലും, ഹര്‍ജിക്കാരന്‍ കേസില്‍ ഇന്‍വോള്‍വ്ട് അല്ല എന്നാ കാരണം പറഞ്ഞു കൊണ്ട് ഹര്‍ജി തള്ളാം! ഇതൊക്കെ അറിഞ്ഞു വെച്ച് കൊണ്ട് തന്നെയാണ് ഈ സൈസ് കളികള്‍. ലവ് ജിഹാദ് കഥകളും ഇങ്ങനെ തന്നെ ആയിരുന്നു.. എവിടെയും തൊടില്ല, ആർക്കും പരാതി പോലും കൊടുക്കാൻ പറ്റാതെ കാതടച്ചുള്ള ഒരു വെടിവെപ്പ്, അതിൽ ഒരു സമൂദായത്തെ കാലാ കാലം കൊല്ലാനുള്ള വെടിമരുന്നുകളുണ്ടായിരുന്നു !
ലവ് ജിഹാദ് തൊടുത്തു വിട്ട കൗമുദിയും മനോരമയും ഇപ്പോൾ അതിൽ അധികമൊന്നും മിണ്ടുന്നുണ്ടാവില്ല.. പക്ഷെ അവർ തുറന്നു വിട്ട ഭൂതം ഇപ്പോഴും പലരുടേയും ജീവനെടുത്തുകൊണ്ടിരിക്കുകയാണ്, മുസാഫിർ നഗർ കലാപം തുടങ്ങാൻ തന്നെ കാരണം ലവ് ജിഹാദ് ആരോപണം ആയിരുന്നു.. ഒന്ന് ആലോചിച്ചു നോക്കൂ.. ഇതുപോലെ പടച്ച് വിട്ട വാർത്തകൾ ആയിരുന്നു അതും.. വിഷ്ണു പറഞ്ഞപോലെ, ആരുടെയും പേരു പോലും പറഞ്ഞിട്ടില്ല, കോർട്ടിൽ പോയാൽ കേസ് പോലും നിലനിൽക്കില്ല.. ഇങ്ങനത്തെ വാർത്തകൾ നിരന്തരം നൽകിയാണ് ഒരു സമൂഹത്തിന്റെ തന്നെ വിശ്വാസവും ആത്മാഭിമാനവും സുരക്ഷയും വരെ ഈ മാധ്യമഭീകരന്മാർ തകർക്കുന്നത് !!
+
മനോരമക്ക് കക്കാനും അറിയാം നിക്കാനും അറിയാം. ഇല്ലാത്ത വാര്‍ത്തകല്‍ വരെ ഉണ്ടാക്കി വിട്ടവര്‍ക്ക് അത് വ്യാജമാണെന്ന് തെളിഞ്ഞ കാര്യം പോലും അറിയില്ല ! എന്താ ല്ലേ... !!
എന്തായാലും നിങ്ങള്‍ തന്നെ വിധി കര്‍ത്താക്കള്‍ ആവുക !
ഇതുപോലുള്ള തിന്മകള്‍ കാണുമ്പോള്‍ വെറും കമന്റുകളിലും പോസ്റ്റുകളിലും മാത്രം പ്രതിഷേധങ്ങള്‍ ഒതുക്കാതെ നിങ്ങളാല്‍ ആവുന്നത് ചെയ്യുക. ചിലപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം !
ഞങ്ങള്‍ വിളിച്ചതിന്‍റെ അടുത്ത ദിവസം, മറുനാടന്‍ മലയാളി തിരുത്ത് കൊടുത്തു. ആ വാര്‍ത്തയുടെ പിന്നില്‍ ഗൂഡാലോചന നടന്നു എന്നതും സമ്മതിച്ചുകൊണ്ട്.
കൗമുദി ചടങ്ങ് തീര്‍ക്കാന്‍ എന്നവണ്ണം ഉള്ളില്‍ ചെറിയ ഒരു പെട്ടിക്കോളത്തില്‍ തീരെ പ്രാധാന്യമില്ലാത്ത രീതിയില്‍ "പിടിയില്‍ ആയ ആള്‍ക്ക് തീവ്രവാദ ബന്ധമില്ല" എന്ന ഒരു ചെറിയ വാര്‍ത്ത കൊടുത്തു. അത് തെറ്റ് പറ്റി എന്നോ തിരുത്ത് എന്ന രീതിയിലോ അല്ല, വായിച്ചാല്‍ തികച്ചും പുതിയ ഒരു വാര്‍ത്ത എന്ന മട്ടില്‍. വാര്‍ത്ത ഫ്രണ്ട്പേജില്‍ കൊടുത്ത് ഫ്ലാഷ് ആക്കിയവരാണ് ഇവര്‍ എന്നത് മറക്കരുത്. ലവ് ജിഹാദ് എന്ന വിഷം പടര്‍ത്തിയ അതേ കൈകള്‍ !
മാധ്യമങ്ങൾ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്.. നിങ്ങൾ മൂടിവച്ചത് കൊണ്ട് മാത്രം ജനം സത്യമറിയാതെ പോകുന്ന കാലമൊക്കെ കഴിഞ്ഞു ! നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ജനങ്ങൾ വിശ്വസിക്കുന്ന കാലവും കഴിഞ്ഞു !
വിളിച്ച നമ്പറുകൾ:
മറുനാടൻ മലയാളി: 0471 2430410
കേരളകൗമുദി: 0471 3941050
എം എച്ച് വിഷ്ണു: 9745334123
മലയാള മനോരമ: 0481 2563646
മറുനാടൻ മലയാളി: 0471 2430410
കേരളകൗമുദി: 0471 3941050
എം എച്ച് വിഷ്ണു: 9745334123
മലയാള മനോരമ: 0481 2563646
Team: Ashkar Lessirey Aslam Kongad (Muhammed Aslam) Ramees Mohamed O
