Pages

Quality Assurance Manager - Packaging

20 Dec 2016
Dubai
Permanent
The Quality Assurance Manager would be responsible for the company`s Global Quality System across the organisation.
  • Experience and knowledge of Offset/Flexo Printing Packaging required
  • Experience in FMCG/Packaging Industry
Read more ...

ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് പറയാനുള്ളത് !!

5 Apr 2014


അടുത്തായി മാധ്യമങ്ങള്‍ പടച്ചു വിട്ട ഒരു വ്യാജ ഭീകരവാദത്തിന്റെ കഥയെ ചുറ്റിപറ്റി നടത്തിയ അന്വേഷണമാണ് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. 

സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ സ്ഥിരമായി നടത്താറുള്ള സ്റ്റിംഗ് ഓപ്പറേഷന്‍ പോലെ, മാധ്യമങ്ങളുടെ കള്ളികള്‍ പുറത്തു കൊണ്ടുവരാന്‍ നടത്തിയ മലയാളത്തിലെ ആദ്യത്തെ ഒരു പരിശ്രമം ആയിരിക്കും ഇത്.
മറുനാടന്‍ മലയാളി, കേരളകൗമുദി, മനോരമ, കൗമുദി ലേഖകന്‍ ആയ എം.എച്ച് വിഷ്ണു എന്നിവരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്‍റെ റിക്കൊര്‍ഡിങ്ങുകള്‍ ആണ് ഇതിലുള്ളത്.
ഇതില്‍ മഹത്തായ അതീവ രഹസ്യമായ വെളിപ്പെടുത്തലുകള്‍ ഒന്നുമില്ല, പക്ഷെ പലരുടെയും ജീവന്‍ വരെ നശിപ്പിച്ച ഇത്തരം വ്യാജ കഥകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ മെനയുന്നത് എന്നും, എത്ര ലാഘവത്തോടെയാണ് അവര്‍ അതിനെ കൈകാര്യം ചെയ്യുന്നത് എന്നും നിങ്ങള്‍ക്ക് വ്യക്തമായും മനസ്സിലാക്കാം.
മറുനാടന്‍ മലയാളി, അവര്‍ വാര്‍ത്ത എടുത്ത കൗമുദിയുടെ തലയില്‍ ചാര്‍ത്തി. ലവ് ജിഹാദ് ഉണ്ടാക്കി വിട്ട അതെ ആള്‍ തന്നെയാണ് ഈ വാര്‍ത്തയുടെയും പിന്നില്‍ എന്നും പറഞ്ഞു.
+
കൗമുദിക്കാര്‍ അന്വേഷിച്ച വേണ്ട പോലെ തിരുത്ത് കൊടുത്തോളാം എന്ന മട്ടില്‍ കാര്യം ഒതുക്കാന്‍ ശ്രമിച്ചു, അവര്‍ ലവ് ജിഹാദ് ഒക്കെ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്നതാണ് രസകരം ! ലവ് ജിഹാദിന് അവര്‍ ഇന്ന് വരെ ഒരു തിരുത്തും കൊടുത്തിട്ടില്ല.
+
ഈ വ്യാജ വാര്‍ത്ത എഴുതിയ കൌമുദി ലേഖകന്‍ എം.എച്ച് വിഷ്ണുവിനു പറയാനുള്ളത് നിങ്ങള്‍ തന്നെ കേട്ട് തീരുമാനിക്കുക. അദ്ദേഹത്തിന് യാതൊരു കുട്ടബോധവുമില്ല, ഇതിനൊക്കെ നിങ്ങളെന്തിനാ ഇത്ര പ്രശ്നമുണ്ടാക്കുന്നത് എന്നാണു മൂപ്പര്‍ക്ക് അറിയേണ്ടത് ! ലവ് ജിഹാദ് എന്ന കള്ളകഥ ഉണ്ടാക്കിയ ആഴമുള്ള മുറിവുകള്‍ ഇപ്പോഴും ഉണങ്ങാതെ സമൂഹത്തില്‍ എരിഞ്ഞു കൊണ്ടിരിക്കുന്നത് അത് ഉണ്ടാക്കിവിട്ടത് തന്നെ ഒരു പ്രശ്നമേ അല്ലാത്തവര്‍ക്ക് എന്ത് സാമൂഹിക പ്രതിബദ്ധത !!
ഇതില്‍ ആ എം എച്ച് വിഷ്ണു പറഞ്ഞതില്‍ ഒരു വലിയ പോയിന്റ് ഉണ്ട് .
"ഇതില്‍ ഡീഫാമെഷന്‍ ഉള്ളതായി പരാതി ഉണ്ടെങ്കില്‍ കോര്‍ട്ട് അല്ലെങ്കില്‍ പോലീസ്‌ വഴി വരട്ടെ എന്ന് "
കോര്‍ട്ടില്‍ ഈ കേസ്‌ ആ ബിനു വര്‍ഗ്ഗീസ്‌ ഉന്നയിച്ചാല്‍ മാത്രമേ നില നില്‍ക്കൂ ...
അല്ലാതെ വേറെ ആര് കേസ്‌ കൊടുത്താലും, ഹര്‍ജിക്കാരന്‍ കേസില്‍ ഇന്‍വോള്‍വ്ട് അല്ല എന്നാ കാരണം പറഞ്ഞു കൊണ്ട് ഹര്‍ജി തള്ളാം! ഇതൊക്കെ അറിഞ്ഞു വെച്ച് കൊണ്ട് തന്നെയാണ് ഈ സൈസ്‌ കളികള്‍. ലവ് ജിഹാദ് കഥകളും ഇങ്ങനെ തന്നെ ആയിരുന്നു.. എവിടെയും തൊടില്ല, ആർക്കും പരാതി പോലും കൊടുക്കാൻ പറ്റാതെ കാതടച്ചുള്ള ഒരു വെടിവെപ്പ്, അതിൽ ഒരു സമൂദായത്തെ കാലാ കാലം കൊല്ലാനുള്ള വെടിമരുന്നുകളുണ്ടായിരുന്നു !
ലവ് ജിഹാദ് തൊടുത്തു വിട്ട കൗമുദിയും മനോരമയും ഇപ്പോൾ അതിൽ അധികമൊന്നും മിണ്ടുന്നുണ്ടാവില്ല.. പക്ഷെ അവർ തുറന്നു വിട്ട ഭൂതം ഇപ്പോഴും പലരുടേയും ജീവനെടുത്തുകൊണ്ടിരിക്കുകയാണ്, മുസാഫിർ നഗർ കലാപം തുടങ്ങാൻ തന്നെ കാരണം ലവ് ജിഹാദ് ആരോപണം ആയിരുന്നു.. ഒന്ന് ആലോചിച്ചു നോക്കൂ.. ഇതുപോലെ പടച്ച് വിട്ട വാർത്തകൾ ആയിരുന്നു അതും.. വിഷ്ണു പറഞ്ഞപോലെ, ആരുടെയും പേരു പോലും പറഞ്ഞിട്ടില്ല, കോർട്ടിൽ പോയാൽ കേസ് പോലും നിലനിൽക്കില്ല.. ഇങ്ങനത്തെ വാർത്തകൾ നിരന്തരം നൽകിയാണ് ഒരു സമൂഹത്തിന്റെ തന്നെ വിശ്വാസവും ആത്മാഭിമാനവും സുരക്ഷയും വരെ ഈ മാധ്യമഭീകരന്മാർ തകർക്കുന്നത് !!
+
മനോരമക്ക് കക്കാനും അറിയാം നിക്കാനും അറിയാം. ഇല്ലാത്ത വാര്‍ത്തകല്‍ വരെ ഉണ്ടാക്കി വിട്ടവര്‍ക്ക് അത് വ്യാജമാണെന്ന് തെളിഞ്ഞ കാര്യം പോലും അറിയില്ല ! എന്താ ല്ലേ... !!
എന്തായാലും നിങ്ങള്‍ തന്നെ വിധി കര്‍ത്താക്കള്‍ ആവുക !
ഇതുപോലുള്ള തിന്മകള്‍ കാണുമ്പോള്‍ വെറും കമന്റുകളിലും പോസ്റ്റുകളിലും മാത്രം പ്രതിഷേധങ്ങള്‍ ഒതുക്കാതെ നിങ്ങളാല്‍ ആവുന്നത് ചെയ്യുക. ചിലപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം !
ഞങ്ങള്‍ വിളിച്ചതിന്‍റെ അടുത്ത ദിവസം, മറുനാടന്‍ മലയാളി തിരുത്ത്‌ കൊടുത്തു. ആ വാര്‍ത്തയുടെ പിന്നില്‍ ഗൂഡാലോചന നടന്നു എന്നതും സമ്മതിച്ചുകൊണ്ട്.
കൗമുദി ചടങ്ങ് തീര്‍ക്കാന്‍ എന്നവണ്ണം ഉള്ളില്‍ ചെറിയ ഒരു പെട്ടിക്കോളത്തില്‍ തീരെ പ്രാധാന്യമില്ലാത്ത രീതിയില്‍ "പിടിയില്‍ ആയ ആള്‍ക്ക് തീവ്രവാദ ബന്ധമില്ല" എന്ന ഒരു ചെറിയ വാര്‍ത്ത കൊടുത്തു. അത് തെറ്റ് പറ്റി എന്നോ തിരുത്ത് എന്ന രീതിയിലോ അല്ല, വായിച്ചാല്‍ തികച്ചും പുതിയ ഒരു വാര്‍ത്ത എന്ന മട്ടില്‍. വാര്‍ത്ത ഫ്രണ്ട്പേജില്‍ കൊടുത്ത് ഫ്ലാഷ് ആക്കിയവരാണ് ഇവര്‍ എന്നത് മറക്കരുത്. ലവ് ജിഹാദ് എന്ന വിഷം പടര്‍ത്തിയ അതേ കൈകള്‍ !
മാധ്യമങ്ങൾ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്.. നിങ്ങൾ മൂടിവച്ചത് കൊണ്ട് മാത്രം ജനം സത്യമറിയാതെ പോകുന്ന കാലമൊക്കെ കഴിഞ്ഞു ! നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ജനങ്ങൾ വിശ്വസിക്കുന്ന കാലവും കഴിഞ്ഞു !

വിളിച്ച നമ്പറുകൾ:
മറുനാടൻ മലയാളി: 0471 2430410
കേരളകൗമുദി: 0471 3941050
എം എച്ച് വിഷ്ണു: 9745334123
മലയാള മനോരമ: 0481 2563646

Team: Ashkar Lessirey Aslam Kongad (Muhammed Aslam) Ramees Mohamed O

Read more ...

www.gulf-recruitments.com

3 Dec 2013
Jobs in Gulf - Career Employment Vacancies in, UAE, Saudi Arabia, Qatar, Kuwait, Bahrain, Oman and other Gulf Countries. www.gulf-recruitments.com
Read more ...

സൃഷ്ടി, സ്ഥിതി, സംഹാരമൂര്‍ത്തിയായി ഐ.ബി ( Madhyamam.com)

30 Jun 2013
1. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ‘ഭീകരാക്രമണ’മായി വിശേഷിപ്പിക്കപ്പെടുന്ന സംഭവമാണ് 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്‍റ് ആക്രമണം. അതില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയാണ് കശ്മീരിയായ അഫ്സല്‍ ഗുരു. (2013 ഫെബ്രുവരി ഒമ്പതിന് ഇദ്ദേഹം തിഹാര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടതായി അറിയിപ്പുണ്ടായി. മൃതദേഹം ഇതുവരെ ആരും കണ്ടിട്ടില്ല.) കശ്മീര്‍ വിഘടനവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അഫ്സല്‍ ഗുരു. പിന്നീട് അദ്ദേഹം സുരക്ഷാ സേനക്ക് മുമ്പാകെ കീഴടങ്ങി. ശേഷം കശ്മീരിലെ രഹസ്യാന്വേഷണ സേനയുടെ വിവരദാതാവ് (ഇന്‍ഫോര്‍മര്‍/മുഖ്ബിര്‍) ആയി പ്രവര്‍ത്തിക്കുകയായിരുന്നു അയാള്‍. അക്കാലയളവില്‍, താന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കശ്മീരിലെ ഫംഹാമയിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സിലെ ഡി.എസ്.പി ദവീന്ദര്‍ സിങ്ങാണ് ചില ആവശ്യങ്ങള്‍ക്കായി അഫ്സല്‍ ഗുരുവിനെ ദല്‍ഹിയിലേക്ക് അയക്കുന്നത്. അഫ്സല്‍ ദല്‍ഹിയില്‍ എത്തിയപ്പോഴേക്ക് പാര്‍ലമെന്‍റ് ആക്രമണം നടക്കുന്നു; അറസ്റ്റ് ചെയ്യപ്പെടുന്നു. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ചിലരുമായി ഗുരു ഫോണില്‍ സംസാരിച്ചതാണ് തെളിവായി പൊലീസ് നിരത്തിയത്. അതേ കോള്‍ ലിസ്റ്റില്‍ തന്നെ ദവീന്ദര്‍ സിങ്ങുമായി ഗുരു നിരവധി തവണ സംസാരിച്ചതിന്‍െറ രേഖകളുമുണ്ടായിരുന്നു. പക്ഷേ, ദവീന്ദര്‍ സിങ്ങിനെ ഇതുവരെ പാര്‍ലമെന്‍റ് ആക്രമണ കേസില്‍ ചോദ്യം ചെയ്തിട്ടില്ല. ദീര്‍ഘമായ വിചാരണയുടെ ഒരു സന്ദര്‍ഭത്തിലും അയാള്‍ സാക്ഷി യായി പോലും ഹാജരാക്കപ്പെട്ടില്ല. തീവ്രവാദത്തിനെതിരെ പോരാടുന്ന സ്പെഷല്‍ ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി നിരന്തര ബന്ധമുള്ള ഒരാള്‍ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രതിയാവുന്നതെങ്ങനെ?

2. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് തീവ്രവാദികളുടെ പേരും വിലാസവും ഇതുവരെയും നമുക്കാര്‍ക്കും അറിയില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ശ്രീകോവില്‍ ആക്രമിച്ച ആ കശ്മലര്‍ ആരെന്ന് അറിയാനുള്ള അവകാശം ഇന്ത്യക്കാര്‍ക്കില്ലേ? അവര്‍ എവിടെനിന്ന് വന്നു? അവരെ ദല്‍ഹിയില്‍ ആര്‍ എത്തിച്ചു? ഒരൊറ്റ അഫ്സല്‍ ഗുരുവിനു മാത്രം ഇതൊക്കെ ചെയ്യാന്‍ കഴിയുമോ? അദ്ദേഹത്തിന്‍െറ കൂട്ടുപ്രതികള്‍ ആരൊക്കെ? ഇനി, കൊല്ലപ്പെട്ട ഈ തീവ്രവാദികളും ഇന്‍റലിജന്‍സ് ബ്യൂറോവിന്‍െറയോ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍െറയോ കസ്റ്റഡിയിലുള്ള തീവ്രവാദികളോ അതോ അവരുടെ ഇന്‍ഫോര്‍മാരോ?

3. 2006 മാര്‍ച്ച് ഏഴിനാണ് വാരാണസി സ്ഫോടനം നടക്കുന്നത്. സങ്കട്മോചന്‍ ക്ഷേത്രമടക്കമുള്ള മൂന്നു ലക്ഷ്യങ്ങളിലായി നടന്ന ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം മുഹമ്മദ് സലീം സാലാര്‍ എന്നൊരാള്‍ ലഖ്നോ തെരുവില്‍ വെടിയേറ്റ് മരിക്കുന്നു. വാരാണസി സ്ഫോടനത്തിന്‍െറ സൂത്രധാരനായ ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന ഔദ്യാഗിക വിശദീകരണം വന്നു. പത്രത്തില്‍ സാലാറിന്‍െറ പടം കണ്ടപ്പോള്‍ ദല്‍ഹിയിലെ കല്‍ക്കാജിയിലെ ദരിദ്ര കോളനിയില്‍ താമസിക്കുന്ന അയാളുടെ ഭാര്യയും ബന്ധുക്കളും രംഗത്തുവന്നു. കൃത്യം ഒരു വര്‍ഷം 29 ദിവസം മുമ്പ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതാണ് തന്‍െറ ഭര്‍ത്താവെന്ന് അവര്‍ പറഞ്ഞു. അതിനുശേഷം തങ്ങളാരും അദ്ദേഹത്തെ കണ്ടിട്ടില്ല താനും. 2006 മാര്‍ച്ച് 11ന് ദല്‍ഹിയില്‍ നിന്നിറങ്ങുന്ന ഇന്ത്യന്‍ എക്സ്പ്രസ് പത്രം ഇതു സംബന്ധമായ വാര്‍ത്ത നല്‍കിയിരുന്നു. ‘പൊലീസുമായി നല്ലനിലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വിവരദാതാവ്’ ആയിരുന്നു സാലാര്‍ എന്നാണ് വാര്‍ത്ത പറയുന്നത്.

4. ‘ഭീകരാക്രമണ’ പരമ്പരയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു 2006 ജൂണ്‍ ഒന്നിന് നടന്ന നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ആക്രമണം. ചുവപ്പ് ബീക്കന്‍ ലൈറ്റ് ഘടിപ്പിച്ച അംബാസഡര്‍ കാറില്‍ ആസ്ഥാനം ആക്രമിക്കാന്‍ വരുകയായിരുന്ന സംഘത്തെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് കഥ. അന്ന് വെളുപ്പാന്‍ കാലത്ത് നടന്ന ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, കൊല്ലപ്പെട്ട ഈ മൂന്ന് ആളുകളും ആരാണെന്ന് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. അവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ഒരു മുസ്്ലിം ഖബര്‍സ്ഥാനില്‍ അടക്കുക മാത്രമാണ് ചെയ്തത്. മുംബൈ ഹൈകോടതി ജസ്റ്റിസായിരുന്ന ബി.ജി. കോല്‍സെ പാട്ടില്‍ അധ്യക്ഷനായി പി.യു.സി.എല്ലിന്‍െറ നേതൃത്വത്തിലുള്ള ഒരു ജനകീയ അന്വേഷണ കമീഷന്‍ ഈ ആക്രമണത്തെക്കുറിച്ച് പഠിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അടങ്ങുന്നതാണ് കമീഷന്‍. അവരുടെ റിപ്പോര്‍ട്ടില്‍ ‘ആക്രമണത്തില്‍’ സംശയം പ്രകടിപ്പിച്ച് 25 ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഒന്നിനുപോലും ഇതുവരെയും മറുപടിയുണ്ടായില്ല. പൊലീസ് കസ്റ്റഡിയില്‍തന്നെയുണ്ടായിരുന്ന ആളുകളെ എവിടെനിന്നോ കൊന്ന്, ആര്‍.എസ്.എസ് ഓഫിസ് പരിസരത്ത് കൊണ്ടിട്ടതാണെന്നു വരെ പ്രസ്തുത റിപ്പോര്‍ട്ടില്‍ ദൃക്സാക്ഷി മൊഴികള്‍ ഉദ്ധരിച്ച് പറയുന്നുണ്ട്. കൊല്ലപ്പെട്ടത് ആര് എന്ന് പൊലീസ് പറയാത്തിടത്തോളം കാലം ഈ നിഗമനം ഗൗരവത്തില്‍ അവശേഷിക്കും.

5. മാലേഗാവ് സ്ഫോടനത്തില്‍ പൊലീസ് പ്രധാനപ്രതിയായ അവതരിപ്പിച്ച ഒരാളായിരുന്ന അബ്ദുസ്സലാം അബ്ദുറഊഫ്. മാലേഗാവിലെ മുന്‍ പൊലീസ് അസി. കമീഷണര്‍ ക്രിഷന്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടായിരുന്ന, പൊലീസുമായി ബന്ധപ്പെട്ട അല്ലറ ചില്ലറ ജോലികള്‍ ചെയ്തുവരുന്ന ഒരാളായിരുന്നു താന്‍ എന്ന് അബ്ദുറഊഫ് തന്നെ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ നിരവധി സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകളുടെ ചില സൂചനകളാണ് മേല്‍ നല്‍കിയത്. ഏതാണ്ടെല്ലാ ഭീകരാക്രമണങ്ങളിലും കൊല്ലപ്പെട്ടവര്‍ക്കോ പിടിക്കപ്പെട്ടവര്‍ക്കോ ഏതെങ്കിലും നിലക്ക് നേരത്തേ ഇന്‍റലിജന്‍സ് ബ്യൂറോയുമായും പൊലീസിലെ സ്പെഷല്‍ സെല്ലുകളുമായും ബന്ധമുണ്ടായിരുന്നുവെന്ന് കാണാന്‍ കഴിയും. ഇവരില്‍ അധികപേരും ദരിദ്രമായ പശ്ചാത്തലങ്ങളില്‍ വളര്‍ന്നവരോ ചെറിയ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആയ മുസ്ലിം ചെറുപ്പക്കാരായിരിക്കും. അത്തരക്കാരെ കണ്ടെത്തി തങ്ങളുടെ അനൗദ്യോഗിക തൊഴിലാളികളാക്കി ഉപയോഗപ്പെടുത്തി പിന്നീട് ഭീകര ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയാണ് ഇന്‍റലിജന്‍സ് ബ്യൂറോയും ആന്‍റി ടെററിസം സ്ക്വാഡുകളും ചെയ്തുവരുന്നത്. അത്തരത്തിലുള്ള ഐ.ബി ഓപറേഷനുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇശ്റത്ത് ജഹാന്‍ ഏറ്റമുട്ടല്‍ കൊല. ഇശ്റത്ത് ജഹാനും പ്രാണേഷ് കുമാറും ഐ.ബിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്നാണ് ഇപ്പോള്‍ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഐ.ബി ഉദ്യോഗസ്ഥനായ രജീന്ദര്‍ കുമാറും മോഡി ഭരണകൂടവും ചേര്‍ന്ന് നടത്തിയ നിഗൂഢമായ നീക്കത്തിലൂടെയാണ് ഇശ്റത്തും സംഘവും കൊല്ലപ്പെടുന്നതെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്.

തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് തിഹാര്‍ ജയിലില്‍ അകപ്പെട്ട ഇര്‍ശാദ് അലി എന്ന കശ്മീരി യുവാവ് 2007 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച ഒരു കത്ത് ഐ.ബി എങ്ങനെയാണ് തീവ്രവാദികളെ സൃഷ്ടിക്കുന്നതെന്നും നിലനിര്‍ത്തുന്നതെന്നും സംഹരിക്കുന്നതെന്നും വ്യക്തമാക്കുന്നതാണ്. ദല്‍ഹി പൊലീസിലെ തീവ്രവാദി വിരുദ്ധ ഓപറേഷനുകളുടെ ചുമതലയുള്ള സ്പെഷല്‍ സെല്ലിലെ ചാരനായിരുന്നു താന്‍ എന്ന് ഇര്‍ശാദ് അലി കത്തില്‍ വ്യക്തമാക്കുന്നു. ഒരു മൊബൈല്‍ ഫോണും മാസാമാസം നല്ല തുകയും ലഭിക്കുന്നതുകൊണ്ട് തന്നെപ്പോലുള്ള ഒട്ടേറ ദരിദ്ര ചെറുപ്പക്കാര്‍ ഈ പണി ചെയ്യുന്നുണ്ടെന്നും ഇര്‍ശാദ് അലി കത്തില്‍ പറയുന്നു. ഇവരില്‍ പലരെയും തീവ്രവാദികളായി ഉപയോഗിക്കുന്നു; അത്തരക്കാരെ പാര്‍പ്പിക്കാന്‍ മാത്രമായി ദല്‍ഹിയിലും പരിസരത്തും ഐ.ബിയുടെ ഫാം ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നു. തീര്‍ന്നില്ല; തീവ്രവാദികളെ സൃഷ്ടിക്കുന്നതിനാവശ്യമായ ക്ളാസുകള്‍ സംഘടിപ്പിക്കാന്‍ മൗലവിമാരെയും ഐ.ബി തീറ്റിപ്പോറ്റുന്നുണ്ടെന്നും ഇര്‍ശാദ് കത്തില്‍ വ്യക്തമാക്കി. റീഡിഫ് ഡോട്ട് കോം, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ഇര്‍ശാദ് അലിയുടെ കത്ത് പ്രസിദ്ധീകരിച്ചിട്ടും ഇതിന് ഐ.ബിയുടെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികരണമുണ്ടായില്ല. പ്രധാന മന്ത്രിയും ഇര്‍ശാദിന്‍െറ കത്തിന് മറുപടി കൊടുത്തില്ല.

ഒരു ഭരണകൂട ഏജന്‍സി രാജ്യത്തെ ജനങ്ങളെ തീവ്രവാദികളാക്കി, കൊന്നു തീര്‍ക്കുന്നതിന്‍െറ ചിത്രങ്ങളാണ് ഇതെല്ലാം വരച്ചുകാണിക്കുന്നത്. ചെറുതും വലതുമായ നിരവധി സ്ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ഇത്തരം കഥകള്‍ ധാരാളമുണ്ട്. എന്‍.ഡി.എ ഭരണകാലത്ത്, എല്‍.കെ. അദ്വാനി ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഈ വിധ്വംസക പ്രവര്‍ത്തനം ഏറ്റവും വ്യാപകമായത്. എന്നു മാത്രമല്ല, ബി.ജെ.പിക്കും സംഘപരിവാറിനും എന്തെങ്കിലും രാഷ്ട്രീയ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സന്ദര്‍ഭങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ ഏറിയപങ്കും നടന്നതെന്നും കാണാവുന്നതാണ്. മുമ്പ് വര്‍ഗീയ കലാപങ്ങളിലൂടെയാണ് സംഘ്പരിവാര്‍ അതിന്‍െറ രാഷ്ട്രീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നതെങ്കില്‍ 9/11നു ശേഷം അത് ഭീകരാക്രമണങ്ങളിലേക്ക് മാറുകയായിരുന്നു. 9/11ന് ശേഷമുള്ള സവിശേഷമായ സാര്‍വദേശീയ സാഹചര്യം അതിന് ഏറെ ഗുണകരമായി. ദൃശ്യമാധ്യമങ്ങള്‍ ഏറെ സജീവവും ജനകീയവുമായ പുതിയ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ പഴയതു പോലെ സംഘടിപ്പിക്കാന്‍ പറ്റാതെവന്നതും തന്ത്രംമാറ്റാന്‍ സംഘപരിവാറിനെ പ്രേരിപ്പിച്ചിരിക്കാം. 2002ലെ ഗുജറാത്ത് കലാപമാണ് സംഘ്പരിവാര്‍ ട്രേഡ് മാര്‍ക്കുള്ള അവസാനത്തെ വര്‍ഗീയ കലാപം. അതിന്‍െറ രാഷ്ട്രീയ ആഘാതങ്ങളില്‍നിന്ന് അത് ഇതുവരെയും മുക്തമായിട്ടില്ല താനും. സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും സംഘടിപ്പിക്കുന്നതില്‍ സംഘപരിവാറിനെ ഏറ്റവും സഹായിച്ചത് ഇന്‍റലിജന്‍സ് ബ്യൂറോ ആയിരുന്നു. മോഡിയുടെ ഒരു രാഷ്ട്രീയ ആവശ്യം ഇന്‍റലിജന്‍സ് ബ്യൂറോ എങ്ങനെ നിവര്‍ത്തിച്ചു കൊടുത്തുവെന്നതിന്‍െറ ഉദാഹരണമാണ് ഇശ്റത്ത് ജഹാന്‍ കേസിലെ സി.ബി.ഐ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. ഇതാകട്ടെ, സമാനമായ ഡസന്‍ കണക്കിന് കേസുകളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്ലിം സംഘടനകളും കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

ആരോടും ഉത്തരവാദിത്തമില്ലാതെ ഒരു ‘സ്വതന്ത്ര റിപ്പബ്ളിക്’ എന്ന നിലയിലാണ് ഇന്ത്യയില്‍ ഇന്‍റലിജന്‍സ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. അധോരാജ്യം (Deep State) എന്ന് രാഷ്ട്രീയ വിശാരദന്മാര്‍ വിശദീകരിക്കുന്ന ഒരു സംവിധാനത്തിന്‍െറ രൂപത്തിലാണ് ഇന്ത്യയില്‍ അത് പ്രവര്‍ത്തിക്കുന്നത്. നിഗൂഢമായ അതിന്‍െറ പ്രവര്‍ത്തന വഴികള്‍ അറിയാനും നിയന്ത്രിക്കാനും ഇന്ത്യയില്‍ ആര്‍ക്കും കഴിയുന്നില്ല. അത്യന്തം അപകടകരമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപറ്റം ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുംപടി കാര്യങ്ങള്‍ ചെയ്യുന്ന സംവിധാനമാണ് അത്. തുടക്കം മുതല്‍ സംഘ്പരിവാറിന് നിര്‍ണായക സ്വാധീനമുള്ള ഏജന്‍സിയാണത്. ഐ.ബിയെ ജനാധിപത്യവത്കരിക്കുകയും പാര്‍ലമെന്‍റിന്‍െറയും രാഷ്ട്രീയ നേതൃത്വത്തിന്‍െറയും നിയന്ത്രണത്തില്‍ കൊണ്ടുവരുക മാത്രമാണ് പോംവഴി. സ്ഥാപനപരമായ അഴിച്ചുപണിക്ക് ഐ.ബിയെ വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന സന്ദേശമാണ് ഇശ്റത്ത് കേസിലെ പുതിയ സി.ബി.ഐ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.

പിന്‍കുറി1: 13 December: The Strange Case of the Attack on the Indian Parliament (Penguine Books), Who Killed Karkare? (SM Mushrif, Pharos Media), Framing Geelani Hanging Afzal; Patriotism in the Time of Terror (Nandita Haksar, Promilla & Company),അഫ്സല്‍ ഗുരു വിധി വിചാരണ ചെയ്യപ്പെടുന്നു (ലേഖന സമാഹാരം, ഐ.പി.എച്ച് കോഴിക്കോട്), ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും (എ. റശീദുദ്ദീന്‍, പ്രതീക്ഷ ബുക്സ്, കോഴിക്കോട്) എന്നീ പുസ്തകങ്ങള്‍ അവലംബിച്ചാണ് ഈ ലേഖനം തയാറാക്കിയത്. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ അണിയറക്കഥകള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അവലംബിക്കാവുന്ന മികച്ച ഗ്രന്ഥങ്ങള്‍.
പിന്‍കുറി2: തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ അഗ്രഗണ്യനായ കേരളത്തിലെ ഒരു യുവ ലീഗ് നേതാവ് ഇന്‍റലിജന്‍സ് ബ്യൂറോവിന്‍െറ വിവരദാതാക്കളില്‍ ഒരാളാണെന്ന ആരോപണം മുമ്പ് ഉയര്‍ന്നിരുന്നു. ‘അങ്ങനെയെങ്കില്‍ അതിലെന്ത് പ്രശ്നം; അതില്‍ ഞാന്‍ അഭിമാനിക്കുന്നു’വെന്നാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. ഐ.ബിയുടെ ഇന്‍ഫോര്‍മാറായി ജോലിചെയ്ത പ്രാണേഷ് കുമാര്‍ അടക്കമുള്ള ചെറുപ്പക്കാരുടെ ചരിത്രം അദ്ദേഹത്തിന് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

-സി. ദാവൂദ്
http://www.madhyamam.com/news/232462/130630

Read more ...

ലഹരി ഉപയോഗം എന്ന രോഗം (madhyamam.com)

26 Jun 2013
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി ഒരു വ്യക്തി തുടങ്ങുന്ന ലഹരി ഉപയോഗശീലങ്ങള്‍ പല സന്ദര്‍ഭങ്ങളിലൂടെ തുടരുകയും പിന്നീട് മോചനമില്ലാത്തവിധം അതിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ച്ചയായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യക്തിയുടെ മാനസിക-ശാരീരിക അവസ്ഥയെ രോഗാതുരമാക്കുന്നതോടെ ആ വ്യക്തി കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലും പ്രശ്നക്കാരനായി മാറുന്നു. തുടര്‍ന്ന് മുഴുക്കുടിയനെന്നോ മയക്കുമരുന്നുകളുടെ അടിമയെന്നോ മുദ്രകുത്തപ്പെട്ട് സമൂഹത്തിനും കുടുംബത്തിനും ഭാരമായിത്തീരുന്നു.

കൗമാരക്കാരിലും വിദ്യാര്‍ഥികളിലും ഇന്ന് മുമ്പില്ലാത്ത വിധം ലഹരി ഉപയോഗം കൂടിവരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിതം തുടങ്ങുംമുമ്പുതന്നെ പാന്‍മസാലകളുടെയും മദ്യത്തിന്‍െറയും പിടിയില്‍പെടുന്ന നമ്മുടെ തലമുറ സമൂഹത്തിനും രാഷ്ട്രത്തിനു തന്നെയും ഭീഷണിയായിത്തീരുന്നു. ലഹരിവസ്തുക്കളുടെ കൂട്ടത്തില്‍ മദ്യത്തിന്‍െറ ഉപയോഗം ഇന്ന് സാര്‍വത്രികമായിട്ടുണ്ട്. മദ്യപാനരോഗികളായിത്തീരുന്ന എല്ലാവരുംതന്നെ ആദ്യം ഒരു കമ്പനിക്ക് മാത്രമായി മദ്യം രുചിച്ചവരാണ്. ഇങ്ങനെ മദ്യം കഴിച്ചു തുടങ്ങുന്ന പത്തു പേരില്‍ മൂന്നുപേര്‍ പിന്നീട് മദ്യപാനരോഗികള്‍ ആയിത്തീരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചെറുപ്പത്തിലേ മദ്യവും മറ്റ് ലഹരിവസ്തുക്കളും രുചിച്ചു നോക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അതിന് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഇങ്ങനെ ലഹരിയുടെ പിടിയില്‍ അടിപ്പെടുന്ന പുതിയ തലമുറ കടുത്ത മത്സരം നേരിടുന്ന സമൂഹ യാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ പതറുമ്പോള്‍ അതിനെ നേരിടുന്നതിന് പകരം ഇത്തരം ലഹരിവസ്തുക്കളില്‍ അഭയം പ്രാപിക്കുന്നു. മാനസിക സംഘര്‍ഷത്തില്‍നിന്ന് തല്‍ക്കാലം മോചനം നേടാനും സാമ്പത്തിക പ്രയാസങ്ങള്‍ മറക്കാനും സന്തോഷങ്ങള്‍ പങ്കുവെക്കാനും സങ്കടമുണ്ടാകുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാനുമൊക്കെ ഇക്കൂട്ടര്‍ ലഹരിയുടെ ലോകത്തേക്ക് യാത്രയാവുന്നു. യഥാര്‍ഥ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ധൈര്യവും തന്‍േറടവും നഷ്ടമായവരാണ് ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നത്. ഈ ശീലം വ്യക്തിയെ ഒരു വിഷമവൃത്തത്തില്‍ എത്തിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലഹരിയെ കൂട്ടുപിടിക്കുന്നവര്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ അകപ്പെടുകയും തന്മൂലം കൂടുതല്‍ ലഹരി ഉപയോഗത്തിലേക്ക് പോകുകയും ചെയ്യുന്നു. ഈ വിഷമവൃത്തത്തില്‍നിന്ന് വ്യക്തിയെ മോചിപ്പിക്കുകയാണ് ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യേണ്ടത്.

മറവി, ആക്രമണോത്സുകത, സംശയരോഗം, വിഷാദരോഗം തുടങ്ങി ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ സാധ്യതയുള്ള മാനസികപ്രശ്നങ്ങള്‍ നിരവധിയാണ്. മദ്യപാനിയാണെങ്കില്‍ ഹൃദയം, കരള്‍, വൃക്ക, ആമാശയം, തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളെയും പുകയില ഉപയോഗിക്കുന്നവരാണെങ്കില്‍ ശ്വാസകോശം, വായ, തൊണ്ട തുടങ്ങിയ ഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ ഇതിനെല്ലാം പുറമെയാണ്. ഇത്തരം ശാരീരിക-മാനസിക രോഗങ്ങള്‍ പിടിപെടുന്ന വ്യക്തിയാവട്ടെ ലഹരിമോചനത്തിനുള്ള ചികിത്സക്ക് തയാറാവാതെ ഇവയില്‍ നിന്നെല്ലാം ഒളിച്ചോടാനായി തുടര്‍ച്ചയായി ലഹരിവസ്തുക്കളെ അഭയം പ്രാപിക്കുന്നു. ഇത്തരക്കാരെ ചികിത്സയുടെ പാതയിലേക്ക് കൊണ്ടുവരുക എളുപ്പമല്ല.
ഒരാള്‍ ലഹരിക്കടിമയാവുന്നത് പലഘട്ടങ്ങളിലൂടെയാണ്. ആദ്യഘട്ടങ്ങളില്‍ ലഹരിവസ്തുക്കളോട് മാനസികവും ശാരീരികവുമായ അടിമത്തം കുറവായതിനാല്‍ ചികിത്സ എളുപ്പവും ഫലപ്രദവുമാണ്. എന്നാല്‍, ഇത് പലപ്പോഴും നടക്കാറില്ല. ഒരാള്‍ ലഹരിയുടെ പിടിയിലകപ്പെട്ട് അവസാനഘട്ടങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് ബന്ധുക്കളും മറ്റും ചികിത്സയെപ്പറ്റി ആലോചിക്കുന്ന്. ഈ ഘട്ടത്തില്‍ രോഗിയെ പൂര്‍ണമായി രോഗമുക്തമാക്കല്‍ എളുപ്പമല്ല.
ബന്ധുക്കളോ പുരോഹിതരോ സ്നേഹപൂര്‍വം ഉപദേശിച്ചാലോ പൊലീസിനെക്കൊണ്ടോ മറ്റോ ഭീഷണിപ്പെടുത്തിയാലോ ലഹരി ഉപയോഗിക്കുന്നയാളുടെ മനസ്സ് മാറില്ല. മറിച്ച് ചികിത്സയാണ് ഏകവഴി. ഇതാവട്ടെ ശ്രമകരവും വളരെനാള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. ചികിത്സയുടെ ആദ്യഘട്ടത്തില്‍ വിറയല്‍, ഛര്‍ദി, സ്ഥലകാലവിഭ്രാന്തി തുടങ്ങിയ പിന്മാറ്റ അസ്വസ്ഥതകള്‍ രോഗിയില്‍ കാണാവുന്നതാണ്. ഈ വേളയില്‍ രോഗി ചികിത്സ അവസാനിപ്പിച്ച് ചികിത്സാകേന്ദ്രത്തില്‍നിന്ന് ഓടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഇത്തരം അസ്വസ്ഥതകള്‍ താല്‍ക്കാലികവും മരുന്നുകള്‍കൊണ്ട് മറികടക്കാവുന്നതുമാണ്.
ഒരു മനോരോഗ വിദഗ്ധന്‍െറ സഹായത്താല്‍ രോഗിയുടെ മാനസികാവസ്ഥ വിശകലനം ചെയ്ത് ലഹരി ഉപയോഗത്തിലേക്ക് രോഗിയെ നയിക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതനുസരിച്ചുള്ള സൈക്കോതെറപ്പിയാണ് ചികിത്സയുടെ അടുത്ത ഘട്ടം. മദ്യപാനരോഗിയാണെങ്കില്‍ മദ്യാസക്തി കുറക്കുന്നതും മദ്യത്തോട് വിരക്തിതോന്നിക്കുന്നതുമായ മരുന്നുകളും കൂടെ നല്‍കേണ്ടതുണ്ട്.

രോഗിക്കും ബന്ധുക്കള്‍ക്കും രോഗത്തെ ഉള്‍ക്കൊള്ളാനുള്ള കൗണ്‍സലിങ്ങും പ്രധാനമാണ്. ചികിത്സക്ക് വിധേയനായ വ്യക്തി വീണ്ടും ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതും ചികിത്സയുടെ ഭാഗമാണ്.
രോഗിക്കും ബന്ധുക്കള്‍ക്കും വേണ്ടത്ര ക്ഷമയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ശാസ്ത്രീയ ചികിത്സയിലൂടെ ഏത് അവസ്ഥയിലുള്ള രോഗിയെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. സര്‍ക്കാര്‍ വക മാനസികാരോഗ്യ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലഹരിമോചന കേന്ദ്രങ്ങളിലും ഈ ചികിത്സ തികച്ചും സൗജന്യമാണ്.

ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് രോഗംവരാതെ നോക്കുന്നതാണ് എന്നുപറയുന്നത് ലഹരി ഉപയോഗത്തിന്‍െറ കാര്യത്തില്‍ 100 ശതമാനം ശരിയാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളും കൗമാരപ്രായക്കാരും ഒരു രസത്തിനോ പെട്ടെന്ന് മുതിര്‍ന്ന വ്യക്തിയാവണമെന്ന മോഹത്താലോ ഒരിക്കലും ലഹരി ഉപയോഗത്തെ കുറിച്ച് ചിന്തിക്കരുത്.
സിനിമകളിലും മറ്റുമുള്ള ഇഷ്ടനായകര്‍ മദ്യപിച്ച് ചെയ്യുന്ന വീരകൃത്യങ്ങളും ഇളംതലമുറയെ മദ്യപാനത്തിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍, ഇതിനൊന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. മദ്യവും മയക്കുമരുന്നും ഒരുവ്യക്തിയുടെ കഴിവുകളെ നശിപ്പിക്കുകയല്ലാതെ പരിപോഷിപ്പിച്ചതായി ചരിത്രമില്ല.

സിനിമകളിലെ ബാറുകളിലിരുന്ന് മദ്യപിച്ച് ഡയലോഗുകള്‍ പറയുന്ന നായകരെയല്ല, മറിച്ച് മദ്യപിച്ച് തൊഴില്‍ നഷ്ടപ്പെട്ട് പിച്ചക്കാരെപ്പോലെ അഴുക്കുചാലുകളിലും മറ്റും ബോധമില്ലാതെ വീണുകിടക്കുന്ന കുടിയന്മാരെ നോക്കിയാണ് നാം ലഹരി വസ്തുക്കളെ പടിക്കുപുറത്ത് നിര്‍ത്തേണ്ടത്. 100 ശതമാനം ദോഷവും പൂജ്യം ശതമാനം ഗുണവും മാത്രമുള്ള ശീലമാണ് ലഹരി ഉപയോഗം. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ഒരുരോഗത്തെ എങ്ങനെ നമ്മള്‍ പ്രതിരോധിക്കുന്നുവോ അതുപോലെ ലഹരിവസ്തുക്കളെ മാറ്റിനിര്‍ത്തുക.

-ഡോ. കെ.എസ്. പ്രഭാവതി
(ലേഖിക കോഴിക്കോട് മെഡിക്കല്‍ കോളജിലെ മനോരോഗ വിഭാഗം മേധാവിയാണ്)

http://www.madhyamam.com/news/231938/130626
Read more ...

കമ്പിത്തപ്പാല്‍ ഇനി ചരിത്രത്താളുകളിലേയ്ക്ക് (Kvartha.com)

19 Jun 2013
കമ്പിത്തപ്പാല്‍ (ടെലിഗ്രാം) യുഗം അവസാനിക്കുന്നു. അതോടെ കമ്പി, കമ്പിയാപ്പീസ് എന്നീ വാക്കുകളും ചരിത്രത്താളുകളിലേയ്ക്ക് പിന്‍ മാറും. ഈ ജൂലൈ പകുതിയോടെ ഇന്ത്യയില്‍ കമ്പിത്തപ്പാല്‍ സംവിധാനം നിലയ്ക്കുമെന്ന് ബി.എസ്.എന്‍.എല്ലിന്റെ അറിയിപ്പ് വന്നു കഴിഞ്ഞു. മുമ്പത്, പി. & ടി. ആയിരുന്നുവല്ലോ-പോസ്റ്റല്‍ & ടെലിഗ്രാഫ്. അതിലെ ടെലിഗ്രാഫ് എന്ന നല്ല പാതിയാണ് ഇനിയില്ലാതാകുന്നത്.

ജന മനസുകളില്‍ നിന്നാണെങ്കില്‍, കമ്പിയെന്നേ പടിയിറങ്ങി കഴിഞ്ഞിരുന്നു. ഇന്ന് പുതിയ തലമുറയില്‍ എത്ര പേര്‍ക്കറിയാം ഈ സംവിധാനത്തെക്കുറിച്ച് എന്നൊന്ന് അന്വേഷിച്ചു നോക്കുക. ടെലിഫോണ്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ കമ്പിയുടെ പ്രസക്തി കുറഞ്ഞു വന്നു. മൊബെല്‍ വ്യാപകമായതോടെ കമ്പിയെന്നത് കമ്പിയാപ്പീസുകളില്‍ അധികമൊന്നും ചലിക്കാതെ, ഒരു മൂലയില്‍ പഴയ സ്മരണകള്‍ അവിറക്കിക്കൊണ്ട് കിടക്കുന്ന ഒരു പാവം യന്ത്രമായി. ഇന്ന് ഇന്ത്യയൊട്ടുക്കും അര രൂപ കൊണ്ട്  സന്ദേശമയക്കാന്‍ എസ്.എം.എസ്. വഴി സാധ്യമാവുമ്പോള്‍ കമ്പിയയക്കാന്‍ ആരു മെനക്കെടും, എന്തിന് മെനക്കെടണം അല്ലെ?

ഗൃഹാതുരത ഉണര്‍ത്തുന്ന ഒരുപാട് ഓര്‍മകള്‍ കമ്പിയുമായി ബന്ധപ്പെട്ട് എല്ലാര്‍ക്കും അനുസ്മരിക്കാനുണ്ടാകും. ആ സംവിധാനം വിട പറയുന്ന ഈ വേളയില്‍ എന്റെ മനസിലും ചില ടട... ടക്... ടക്... ണിം... ണിം... അടിക്കുന്നുണ്ട്. കമ്പിയുണ്ടെന്ന് കേള്‍ക്കുന്ന മാത്രയില്‍ സത്യത്തില്‍ കൈപറ്റുന്ന ആളുടെ നെഞ്ചില്‍ മരണ മണിയാണ് മുഴങ്ങുന്നത്. ആ വരവുകള്‍  ഏറെയും ഉള്‍ക്കിടിലമാണ് ഉണര്‍ത്തിയത്. മിക്കവാറും ടെലിഗ്രാം മരണവാഹകനായി പ്രത്യക്ഷപ്പെടുന്നത് കൊണ്ടാവാം അങ്ങനെയൊരു നെഗറ്റീവ് ചിന്താഗതി ജനമനസുകളിലുറഞ്ഞു പോയത്.

പോസ്റ്റ് മാന്‍ കമ്പിയുണ്ടെന്ന് പറഞ്ഞ് സൈക്കിളിറങ്ങുന്ന മാത്രയില്‍ ഹൃദയം പെരുമ്പറയടിക്കാന്‍ തുടങ്ങും, എന്താണ് എവിടെയാണ് എന്ന സന്ദേഹത്തോടെയാവും കവര്‍ പൊട്ടിക്കുക. ഗള്‍ഫ് നാടുകളിലേയ്ക്ക് കമ്പി സന്ദേശമെത്താന്‍ കുറഞ്ഞത് മൂന്ന് പകലുകളെങ്കിലുമെടുക്കും. അത് അവിടെയെത്തിയാല്‍ പോസ്റ്റുമേന്‍ സൗകര്യമാല്ലാത്തതിലനാല്‍ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കുന്നത് കൊണ്ടാണ്. ഒരിക്കല്‍ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ഉമ്മ മരിച്ച വിവരം കമ്പി മുഖേന അറിയിച്ചത് പൊല്ലാപ്പായ കാര്യം സി.എല്‍ ഹമീദ്  എന്ന എന്റെ ഒരു സുഹൃത്ത് ഈ വാര്‍ത്ത ശ്രവിച്ച് പ്രതികരിക്കവെ പറയുകയുണ്ടായി.

മദര്‍ എക്‌സ്പയേഡ് എന്നായിരുന്നു സന്ദേശം. ഗള്‍ഫിലെ സുഹൃത്തിന് വന്ന കമ്പി ഓഫീസില്‍ നിന്ന് വാങ്ങി തുറന്ന് നോക്കി, എങ്ങനെ സമാശ്വസിപ്പിക്കണെമെന്നറിയാതെ, ഒരുവിധം സഹചര്യം കൈകാര്യം ചെയ്ത് അവസാനം കൂട്ടനിലവിളിയൊക്കെ കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അയച്ച വ്യക്തിയുടെ ഉമ്മയാണ് മരണപ്പെട്ടതെന്ന് മനസിലാകുന്നത്. ചുരുക്കെഴുത്ത് കൂടുതല്‍ ചുരുങ്ങുമ്പോള്‍ വരുന്ന അപകടമാണത്. മൈ മദര്‍ എക്‌സ്പയേഡ് എന്നതിന് പകരം മദര്‍ എക്‌സ്പയേഡ് എന്ന് എഴുതി അയച്ചാല്‍ ഇങ്ങനെയാവും സംഭവിക്കുക.

വ്യക്തിപരമായും കുറെ അനര്‍ത്ഥങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് എന്റെ ഓര്‍മ്മയിലുണ്ട്. എണ്‍പതുകളില്‍ മുംബൈയില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യവെ എനിക്ക് ഒരത്യാവശ്യമായി നാട്ടില്‍ വരേണ്ടി വന്നു. വീട്ടിലെത്തി ഏതാനും നിമിഷങ്ങള്‍ക്കകം അതാ  കാക്കിയുടുപ്പുകാരന്‍ സൈക്കിളില്‍ വന്ന് വീടിനു മുന്നില്‍. അയാള്‍ ഒരു ടെലിഗ്രാമുണ്ടെന്ന് പറഞ്ഞു. സ്വാഭാവികമായും ഞാന്‍ മാത്രമല്ല വീട്ടുകാരാകെ പരിഭ്രാന്തരായി. തുറന്ന് നോക്കിയപ്പോള്‍ ഉടനെ ഒരത്യാവശ്യമായി മുംബൈയിലെത്തണം. ആ സന്ദേശത്തില്‍ പറഞ്ഞ കാര്യത്തിന്  കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍, കാണാതായപ്പോഴാണ് അത് താമസിക്കുമെന്ന് കരുതി നാട്ടിലേയ്ക്ക് ബസ് കയറിയത്.

അങ്ങനെ രാവിലെ വന്നു. വൈകീട്ട് തിരിച്ചു മുംബൈയിലേയ്ക്ക് വണ്ടി കയറി. എത്തി എല്ലാരുടേയും മുഖത്ത് നോക്കിയപ്പോഴാണ് എന്തോ പന്തി കേടുണ്ടെന്ന് തോന്നിയത്. ചെറിയ സ്‌പെല്ലിങ് മിസ്റ്റെയ്ക്ക് തന്നെയാണ് ഇവിടെയും വിനയായത്. ഫോണ്‍ ബുക്ക് ചെയ്ത് സംസാരിച്ച് ക്ലിയര്‍ ചെയ്യാതിരുന്ന വിഡ്ഢിത്തമോര്‍ത്ത് ഏറെ ചിരിച്ചു കുഴഞ്ഞു പോയിരുന്നു. ഈ കമ്പി നിമിത്തം കൂട്ടക്കരച്ചിലുകള്‍, തെളിഞ്ഞ കൂട്ടച്ചിരികളായി മാറിയ സന്ദര്‍ഭങ്ങള്‍ എത്രയെങ്കിലുമുണ്ടാകും ചരിത്രത്തില്‍...

എന്റെ വിവാഹം എണ്‍പതുകളിലാണ് നടന്നത്. ഗള്‍ഫ് നാടുകളിലും മുംബൈയിലും എനിക്കന്ന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. വളരെ അടുത്തവര്‍. അവര്‍ക്കെല്ലാം ഞാന്‍ ക്ഷണക്കത്തയച്ചിരുന്നു. വിവാഹ ദിവസം രാവിലെ ടെലിഗ്രാമുകളുടെ പ്രവാഹം. ഒപ്പിട്ടു വാങ്ങുന്ന സീന്‍ അന്നത്തെ കുട്ടികളും മുതിര്‍ന്നവരും നോക്കി നില്‍ക്കുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്.

ആദ്യത്തേതൊന്ന് പൊട്ടിച്ചു വായിച്ചു നോക്കി. പിന്നെ വായിച്ചു നോക്കാനെവിടെ സമയം? ഒക്കെ ചുരുട്ടിക്കൂട്ടി അലമാരയിലിട്ട് പൂട്ടി. അടുത്ത ദിവസങ്ങളിലേതോ ഒന്നില്‍ ഭാര്യയോടൊപ്പമിരിക്കുമ്പോള്‍ ഓരോന്നായി എടുത്ത് വായിച്ചു രസിച്ചത് ഇപ്പോള്‍ ഈ കാല്‍ നൂറ്റാണ്ടിനിപ്പുറമിരുന്ന് അതയച്ചവരെ നന്ദിയോടെ സ്മരിക്കാനിടയാക്കുന്നു. അതിലെ ഏറ്റവും വലിയ സന്ദേശം ഇങ്ങനെയായിരുന്നു. മേ ഹെവന്‍സ് ചോയ്‌സെസ്റ്റ് ബ്ലെസിങ്‌സ് ബീ ഷോവേഡ് ഓണ്‍ യു യങ് കപ്ള്‍സ്.
 
ആദ്യമായി ഗള്‍ഫിലേയ്ക്ക് പോകാന്‍ വേണ്ടി മുംബൈയില്‍ ചെന്ന് ഇന്റര്‍വ്യൂ കഴിഞ്ഞദിവസം ഓഫീസില്‍ നിന്ന് പറഞ്ഞു- ഇനി നാട്ടില്‍ പോയിക്കോളൂ. എപ്പോഴും റെഡിയായിരിക്കണം. ടെലിഗ്രാം കിട്ടി ഇങ്ങോട്ട് പുറപ്പെട്ടാല്‍ മതി. ആഴ്ചകള്‍ക്ക് ശേഷം ഒരുച്ചയ്ക്ക് റീച്ച് ബോംബെ ബൈ- ഒരു തിയ്യതിയും. യുവര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് കണ്‍ഫേംഡ് ഫോര്‍ തൊട്ടടുത്ത മറ്റൊരു തിയ്യതിയും കുറിച്ച കുറിമാനം ഏതോ ഒരു ലക്ഷ്യ ബോധം പോലെ കൈയില്‍ വന്നു.


എന്തൊരു സന്തോഷമായിരുന്നു ആ കുറിയ സന്ദേശങ്ങള്‍ അന്ന് നല്‍കിയതെന്നോ? അയല്‍ക്കാര്‍ വന്നന്വേഷിക്കുന്നു- കമ്പി വന്നു അല്ലെ? അതെ നാളെ പുറപ്പെടണം. മുംബൈയില്‍ ഒരു പകലും ഒരു രാത്രിയും തങ്ങേണ്ടി വരും. ഞായറാഴ്ച രാത്രി ഫ്‌ളൈറ്റ്. അങ്ങനെയെത്ര മുഹൂര്‍ത്തങ്ങള്‍ക്കിടയിലേയ്ക്കാണ് കമ്പിയെന്ന ആ സന്ദേശം എത്തിയിരുന്നത്?  ജീവിതത്തെ തച്ചുടയ്ക്കുന്ന ദുഃഖ വാര്‍ത്തയുമായി  അല്ലെങ്കില്‍ അതിരില്ലാത്ത സന്തോഷത്തിന് തിരികൊളുത്തുന്ന സന്ദേശവുമായി. ഒന്നുകില്‍ ആ അതിഥി എത്തിയ ഉടനെ കൂട്ട നിലവിളി. അല്ലെങ്കില്‍  ആഹ്‌ളാദത്തിന്റെ അലതല്ലല്. ഒരു കാക്കിയുടുപ്പുകാരന്‍ സൈക്കിളില്‍ നേരിട്ടു വരികയായിരുന്നു ആദ്യമൊക്കെ. അതും പ്രധാന തപ്പാലാപ്പീസില്‍ നിന്ന്. പിന്നീട് ടെലിഗ്രാം നാട്ടു തപ്പാലാപ്പീസ് വഴിയും കിട്ടുകയായി.

കമ്പിയുമായി ബന്ധപ്പെട്ട്,  സി എല്‍ ജോസിന്റെ ഒരു നാടകമുണ്ട്.  ഒരു കുടുംബത്തിന് വന്ന കമ്പി സന്ദേശം തെറ്റായി വായിച്ചത് മൂലമുണ്ടാകുന്ന പൊല്ലാപ്പാണ് അതിന്റെ ഇതിവൃത്തമെന്ന് നേരിയ ഓര്‍മ്മ. പഴയകാല കഥകളിലും നോവലുകളിലും വലിയ ട്വിസ്റ്റിന് കാരണമായ കഥാപാത്രമാണ് ടെലിഗ്രാം. അത് പോലെ വൈഫ് ഡെലിവേഡ് എന്ന സന്ദേശം ഉണ്ടാക്കിയ കുടുംബകലഹങ്ങള്‍ക്ക് കണക്കുണ്ടാവില്ല. കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഗള്‍ഫിലെത്തി വിരഹവേദനയ്‌ക്കൊപ്പം മധുവിധുവിന്റെ മധുരസ്മരണകളയവിറക്കിക്കഴിയുന്ന മണവാളന് വൈഫ് ഡെലിവേഡ് എന്ന കമ്പി സന്ദേശം കിട്ടിയാലത്തെ കോലാഹലം ആലോചിച്ചു നോക്കുക.

അത് പോലെ വൈഫ് ഡെലിവേഡ് ബോയ് ഗേള്‍ എന്ന തമാശയും കമ്പിയുമായി ബന്ധപ്പെട്ടത് തന്നെ. ഒക്കെ ഓര്‍മ്മയാവുകയാണ്. കമ്പിത്തപ്പാല്‍ ഇല്ലാതാവുമ്പോള്‍ കൂടെ ഇല്ലാതാകുന്നത് ഒരു ഭാഷയാണ്. ഒരു വിശേഷം ടക് ടക് ണിം ടട തുടങ്ങിയ കോഡുകളിലൂടെ അക്ഷരങ്ങളാക്കി കൂട്ടിച്ചേര്‍ത്ത് അയക്കാനും വന്ന ശബ്ദങ്ങള്‍ ഡീ കോഡ് ചെയ്ത് വാക്കുകളാക്കാനും പ്രത്യേക പരിശീലനം വേണം. അത് നല്‍കി വന്നത്  ദക്ഷിണേന്ത്യയില്‍ ബെങ്കലൂരുവിലും ചെന്നൈയിലും(?) മാത്രമാണെന്നാണ് അറിയുന്നത്. ഒരൊറ്റ ഉദാഹരണം മതി:  ഇനബിലിറ്റി റിഗ്രറ്റഡ് എന്നത്, സന്ദര്‍ഭത്തിനൊത്ത് എത്ര വലിയ ആശയമാണ് നല്‍കുന്നത് അനുഭവിച്ചെ അറിയാനൊക്കൂ... കമ്പിത്തപ്പാലാപ്പീസില്‍ ഈ ടക് ടക് ശബ്ദങ്ങള്‍ കേട്ട് ഒറ്റയ്ക്കിരുന്ന വെറുതെ ചിരിക്കുന്ന ഉദ്യോഗസ്ഥകളെ കാണാനിടയായിട്ടുണ്ട്. ഈ ഭാഷ നന്നായി വശമാണെന്നതിന്റെ പ്രതിഫലനമാണത്.

-എ.എസ്. മുഹമ്മദ്കുഞ്ഞി

http://www.kvartha.com/2013/06/end-of-era-telegrams-no-more.html
Read more ...